തലശ്ശേരിബാലന്‍ മാസ്റ്ററുടെ സ്മരണാര്‍ഥം 12ന് സംഗീതോത്സവം നടത്തും

തലശ്ശേരിബാലന്‍ മാസ്റ്ററുടെ സ്മരണാര്‍ഥം 12ന് സംഗീതോത്സവം നടത്തും

തലശേരി: ഉത്തര മലബാറിലെ പ്രശസ്ത സംഗീതാചാര്യനായ തലശ്ശേരിബാലന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ശിഷ്യര്‍ സംഗീതോത്സവം ഒരുക്കുമെന്ന് പി.വിജയനും, സച്ചിന്‍ ബാലുവും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 12 ന് രാവിലെ എട്ട് മമിക്ക് പഞ്ചരത്‌ന കീര്‍ത്തനത്തോടെ ആരംഭിക്കുന്ന സംഗീതോത്സവം രാത്രി എട്ടിന് സമാപിക്കും. തലശ്ശേരി ബി.ഇ.എം.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും നടക്കും. എ.യതീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പിന്നണി ഗായകന്‍ സച്ചിന്‍ ബാലു , ഫാദര്‍ ആന്റണി മുതുകുന്നേല്‍, യോഗാചാര്യ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. തബല ആചാര്യന്‍ ഉസ്താദ് വി.ഹാരിസ് ഭായി, മാപ്പിളപ്പാട്ട് കലാകാരന്‍ ബക്കര്‍ തോട്ടുമ്മല്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. കെ. വത്സലന്‍, സി.ആര്‍.കുമാര്‍, പി.പി.രാജീവന്‍, എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *