പൂര്‍വ വിദ്യാര്‍ഥി സംഗമം; സംഘാടക സമിതി യോഗം ചേര്‍ന്നു

പൂര്‍വ വിദ്യാര്‍ഥി സംഗമം; സംഘാടക സമിതി യോഗം ചേര്‍ന്നു

പി.എന്‍.പി അരൂര്‍ (സ്റ്റാഫ് റിപ്പോര്‍ട്ടര്‍)

കോഴിക്കോട്: ഇ എം.എസ് സ്മാരക സഹകരണ പരിശീലന കോളേജ് / കേന്ദ്രം പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തിന്റെ സംഘാടക സമിതി യോഗം സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം എന്‍.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ജയരാജന്‍ വടവതി അധ്യക്ഷത വഹിച്ചു. സെന്റര്‍ പ്രിന്‍സിപ്പാള്‍ സുരേന്ദ്രന്‍ ചെമ്പ്ര സ്വാഗതം പറഞ്ഞു. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്‍ എം.ഷീജ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.പി ശ്രീധരന്‍, പൂര്‍വവിദ്യാര്‍ഥി സമിതി കണ്‍വീനര്‍ എം.കെ.ശശി എന്നിവര്‍ സംസാരിച്ചു. 2023 ഫിബ്രവരി 19ന് നടക്കുന്ന സംഗമം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *