വര്‍ണ്ണോത്സവം സംഘടിപ്പിച്ചു

വര്‍ണ്ണോത്സവം സംഘടിപ്പിച്ചു

മാഹി: പബ്ലിക് സര്‍വന്റ്‌സ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രീപ്രൈമറി, പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്കായുള്ള വര്‍ണ്ണോത്സവം മാഹി ഗവ: എല്‍.പി സ്‌കൂളില്‍ നടത്തി.പ്രമുഖ ചിത്രകാരന്‍ പ്രശാന്ത് ഒളവിലം ഉദ്ഘാടനം ചെയ്തു. സി.എച്ച് പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആനന്ദ് കുമാര്‍ പറമ്പത്ത് സ്വാഗതവും പി.കെ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ശ്രീകുമാര്‍ ഭാനു , എം.സി ജീവാനന്ദന്‍ , സി.എച്ച് സത്യനാഥന്‍ , സുജേഷ് വാസുദേവന്‍ , കെ.എം പവിത്രന്‍ , എ.കെ രൂപേഷ് , പി.ശശികുമാര്‍, പി.യതീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *