ശ്രദ്ധേയമായി ഫെസ്റ്റീവ് 2023

ശ്രദ്ധേയമായി ഫെസ്റ്റീവ് 2023

മാഹി: മയ്യഴിക്ക് മഹോത്സവരാവ് സമ്മാനിച്ചു കൊണ്ട് പള്ളൂര്‍ പ്രിയദര്‍ശിനി യുവകേന്ദ്രയുടെ 18ാം വാര്‍ഷികാഘോഷമായ ഫെസ്റ്റീവ് 2023 പള്ളൂരിന്റെ മണ്ണില്‍ അരങ്ങേറി. പള്ളൂര്‍ വി.എന്‍ പുരുഷോത്തമന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫെസ്റ്റീവിന്റെ ഉദ്ഘാടനം മുന്‍ അഭ്യന്തര മന്ത്രി ഇ.വത്സരാജ് നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സത്യന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു. മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ മുഖ്യഭാഷണം നടത്തി. ബിഗ് ബോസ് താരം ഡോ.രജിത് കുമാര്‍, സിനിമാ താരം അരിസ്റ്റോ സുരേഷ്, അലി അക്ബര്‍ ഹാഷിം, കെ.വി.ഹരീന്ദ്രന്‍ സംസാരിച്ചു. അധ്യാപക അവാര്‍ഡ് ജേതാക്കളായ എ.സി.എച്ച് അഷറഫ് മാസ്റ്റര്‍, കെ.അജിത്ത് മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു. മയ്യഴി മേളം സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പ്, കലാതിലകം പുരസ്‌കാരങ്ങളും ചടങ്ങില്‍ വച്ച് വിതരണം ചെയ്തു. ഗായിക വാണി ജയറാമിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. സിനിമ പിന്നണി ഗായിക ലക്ഷ്മി ജയന്‍, ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ ഫെയിം മിയ, കൗഷിക്, നാടന്‍പാട്ട് ഗായിക രേഖ കൊടുങ്ങല്ലൂര്‍, മഴവില്‍ മനോരമ ബംബര്‍ ചിരി താരങ്ങള്‍ അശ്വിനും അമ്മയും ഒപ്പം നൃത്ത വിസ്മയവുമായി സ്ട്രെയിഞ്ചേസ് ഡാന്‍സ് ക്രൂ ചേര്‍ന്ന് ഒരുക്കിയ ഡ്രീം നൈറ്റും അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *