ശ്രീരാമകോപമാണ് അദാനിയുടെ ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണം: സുബ്രഹ്‌മണ്യന്‍ സ്വാമി

ശ്രീരാമകോപമാണ് അദാനിയുടെ ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണം: സുബ്രഹ്‌മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ നിലവിലെ തകര്‍ച്ചയ്ക്ക് കാരണം ശ്രീരാമ കോപമെന്ന് ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. അദാനി ഏറ്റെടുത്ത വിഴിഞ്ഞം തുറമുഖമാണ് ഇതിനു നിദാനം. രാമസേതു മുറിക്കുക വഴി ശ്രീരാമന്റെ കോപത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു.
ട്വിറ്ററില്‍ ഒരു ട്വീറ്റിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. രാമസേതു മുറിച്ചു കടന്ന് കപ്പലുകള്‍ക്ക് പോകാനാണ് പദ്ധതി. രാമസേതുവിനെ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നത് ഇത് കൊണ്ടാണ്.
അദാനിയോടൊപ്പം തകരാന്‍ പോകുന്നത് ആരാണെന്ന് ഊഹിക്കുന്നുവെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു. അടുത്തിടെ ഏറ്റെടുത്ത കേരള തുറമുഖം രാമസേതു മുറിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള കപ്പല്‍ ഗതാഗതത്തിനായി ബന്ധിപ്പിക്കാന്‍ അദാനി പദ്ധതിയിട്ടിരുന്നു.

ശ്രീരാമഭഗവാന്‍ ഇപ്പോള്‍ തന്റെ അഗ്നി ബാണം പുറത്തെടുത്തിരിക്കുന്നു. ഇനി ആരൊക്കെ തകരുമെന്ന് ഊഹിക്കുക?’, സുബ്രഹ്‌മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *