പീപ്പിള്‍സ് റിവ്യു 15ാം വാര്‍ഷികാഘോഷം ഫെബ്രുവരി 13ന്

പീപ്പിള്‍സ് റിവ്യു 15ാം വാര്‍ഷികാഘോഷം ഫെബ്രുവരി 13ന്

കോഴിക്കോട്: മലയാള വാര്‍ത്താമാധ്യമരംഗത്ത് കഴിഞ്ഞ 15 വര്‍ഷക്കാലമായി നിഷ്പക്ഷതയുടെയും സത്യസന്ധതയുടെയും പര്യായമായി ജനപക്ഷത്ത് നില്‍ക്കുന്ന മാധ്യമമാണ് പീപ്പിള്‍സ് റിവ്യു. പീപ്പിള്‍സ് റിവ്യു ദിനപത്രത്തിന്റെ 15ാം വാര്‍ഷികാഘോഷം ആഘോഷപൂര്‍വം ഫെബ്രുവരി 13ന് തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കും. കോഴിക്കോട് മാനാഞ്ചിറക്ക് സമീപമുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളാണ് വേദി.

വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യുവിന്റെ 15ാം വാര്‍ഷിക സപ്ലിമെന്റ് പ്രകാശനവും നടക്കും. കൂടാതെ പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്റെ ഏറ്റവും പുതിയ പുസ്തകമായ ലക്ഷ്മി വാകയാടിന്റെ ‘ സ്‌നേഹതീരം’ എന്ന ചെറുകഥാ സമാഹാരം ചടങ്ങില്‍വച്ച്  പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി പ്രകാശനം ചെയ്യും. കാലിക്കറ്റ്  പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ് രാകേഷ് പുസ്തകം ഏറ്റുവാങ്ങും.

Share

Leave a Reply

Your email address will not be published. Required fields are marked *