‘ചിരി മണിക്കാറ്റ്’ പ്രകാശനം ചെയ്തു

‘ചിരി മണിക്കാറ്റ്’ പ്രകാശനം ചെയ്തു

മാഹി: യുവകവയിത്രി രതിരവിയുടെ ആദ്യ കവിതാ സമാഹാരമായ ‘ചിരി മണിക്കാറ്റിന്റെ’ പ്രകാശനം പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് നിര്‍വ്വഹിച്ചു. ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. നടിയും ഗായികയുമായ കെ.വല്ലിടീച്ചര്‍ പുസ്തകം ഏറ്റുവാങ്ങി. ഭാരത ദേശം എഡിറ്റര്‍ അടിയേരി ഗംഗാധരന്‍ പുസ്തക പരിചയം നടത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. ടി.ടി.കെ സുനീഷ്, പി.കെ.മോഹനന്‍ മാസ്റ്റര്‍, എം.എ കൃഷ്ണന്‍, എന്‍.വി.അജയകുമാര്‍, കവി രാജേഷ് പനങ്ങാട്ടില്‍, കാര്‍ട്ടൂണിസ്റ്റ് എം.അജയകുമാര്‍ സംസാരിച്ചു. സോമന്‍ മാഹി സ്വാഗതവും, രതിരവി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *