കോഴിക്കോട്: ഓള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സമ്മേളനം ഫെബ്രുവരി 6, 7, 8 തീയതികളില്‍ കോഴിക്കോട്ട് വച്ച് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ടി.മനോജ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 400 ഓളം പ്രതിനിധികള്‍ സംബന്ധിക്കും. പ്രതിനിധി സമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ് എക്സ് എം.പി, ദേശീയ സെക്രട്ടറി ജി.ദേവരാജന്‍, വൈസ് ചെയര്മാന് പി.വി കതിരവന്‍ എക്സ് എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. മുഹമ്മദ് അബ്ദുറഹിമാന് നഗറി(ടൗണ്‍ഹാള്‍)ല്‍ പ്രതിനിധി സമ്മേളനവും അനുബന്ധ പരിപാടികള്‍ വെള്ളദുരൈപാണ്ഡ്യന് നഗറി(ഗാന്ധിഗൃഹം)ലും നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ഉപനേതാവ് എം.കെ മുനീര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബഷീര്‍ പൂവാട്ട്പറമ്പ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രാമദാസ് വേങ്ങേരി, ജില്ലാ സെക്രട്ടേറിയറ്റംഗം മനോജ് കതിരൂര്‍ പങ്കെടുത്തു.