പാരഗണ്‍ വത്സന്‍ മെമ്മോറിയല്‍ പുരസ്‌കാരം എന്‍.പി സൂര്യദാസിന്

പാരഗണ്‍ വത്സന്‍ മെമ്മോറിയല്‍ പുരസ്‌കാരം എന്‍.പി സൂര്യദാസിന്

കോഴിക്കോട്: പാരഗണ്‍ വത്സന്‍ മെമ്മോറിയല്‍ പുരസ്‌കാരം മാതൃഭൂമി ബ്യൂറോ ചീഫ് എന്‍.പി സൂര്യദാസിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേരിടണമെന്ന നിര്‍ദേശം സമൂഹമാധ്യമത്തിലെത്തിച്ചതാണ് സൂര്യദാസിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളിനുള്ള എവറോളിംഗ് ട്രോഫി കല്ലാനോട് സെന്റ്‌മേരീസ് ഹൈസ്‌കൂളിനും സമ്മാനിക്കും. റിപ്പബ്ലിക് ദിനത്തില്‍ ചങ്ങരോത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ വച്ചാണ് പരിപാടി നടക്കുന്നത്. അവാര്‍ഡ് സമര്‍പ്പണം ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വഹിക്കും. പപ്പന്‍ കന്നാട്ടി അധ്യക്ഷത വഹിക്കും. ചടങ്ങില്‍വച്ച് ഏകതാ പരിഷത്തിന്റെ സഹായത്തോടെ നൂറിലേറെ വയോജനങ്ങളെ ആദരിച്ചും പാദപൂജ നടത്തിയും അനുമോദിക്കും. വാര്‍ത്താസമ്മേളനത്തില്‍ പപ്പന്‍ കന്നാട്ടി, സി.ചന്തുകുട്ടി മാസ്റ്റര്‍, വേലായുധന്‍ കീഴരിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *