കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ കോര്‍ കമ്മിറ്റി 75ാമത് ദേശീയ സൈനികദിനം ആചരിച്ചു. യോഗത്തില്‍ സൈനികരുടെ ത്യാഗത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും സൈനിക ജവാന്മാരുടെ കുടുംബങ്ങളെ ആദരിക്കുകയും ചെയ്തു. അടിയന്തരഘട്ടങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍, രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സൈന്യം നല്ല പങ്ക് വഹിക്കുന്നുണ്ടെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ എന്‍.സി.ഡി.സി മാസ്റ്റര്‍ ട്രെയിനര്‍, ബാബ അലക്സാണ്ടര്‍, റീജ്യണല്‍ അഡ്മിനിസ്ട്രേറ്റര്‍ മുഹമ്മദ് റിസ്‌വാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേഷ്, അധ്യാപികമാരായ സുധാ മേനോന്‍, ബിന്ദു സരസ്വതിഭായി എന്നിവര്‍ പങ്കെടുത്തു.