നാദാപുരം: കക്കംവള്ളിയില്‍ ഉണ്ടായ വ്യാപാര സ്ഥാപനത്തിലെ തീപിടിത്തത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനപ്രകാരം നാദാപുരത്ത് വ്യാപാരികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സുരക്ഷാ സാക്ഷരത ക്യാമ്പയിന് തുടക്കമായി. പഞ്ചായത്ത്, പോലിസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി എന്നീ വകുപ്പുകള്‍ സംയുക്തമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. സ്വയം സുരക്ഷയും കെട്ടിടങ്ങളുടെ സുരക്ഷയും, ദുരന്തങ്ങള്‍ ഉണ്ടായാല്‍ ലഘൂകരണം സാധ്യമാക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, പാഴ്‌വസ്തുക്കളുടെ സംസ്‌കരണം, കെട്ടിടങ്ങളുടേയും വ്യക്തികളുടേയും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സുരക്ഷ, പൊതുജനങ്ങളുടെ സുരക്ഷ എന്നീ വിഷയങ്ങളില്‍ വിവിധ ഉദ്യോഗസ്ഥര്‍ ക്ലാസ് എടുത്തു. നാദാപുരം മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ വച്ചുനടന്ന ക്യാമ്പയിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. നാദാപുരം പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഫായിസ് അലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ , മെമ്പര്‍ അബ്ബാസ് കണയ്ക്കല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഇ.സി നന്ദകുമാര്‍, ഷൈനീഷ് മൊകേരി, കെ.എസ്.ഇ.ബി സബ് എന്‍ജിനീയര്‍ കെ.വി ശ്രീലാല്‍, ഹാരിസ് മാത്തോട്ടത്തില്‍, കെ.സെയ്ത് , റഹീം കോറോത്ത് എന്നിവര്‍ സംസാരിച്ചു.