സോഫ്റ്റ് ടിഷ്യൂ സര്‍ജറി പരിശീലനം, ഇപ്പോള്‍ അപേക്ഷിക്കാം

സോഫ്റ്റ് ടിഷ്യൂ സര്‍ജറി പരിശീലനം, ഇപ്പോള്‍ അപേക്ഷിക്കാം

കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍, കേരള വെറ്ററിനറി സര്‍വകലാശാലയുമായി കൈകോര്‍ത്ത് ചെറിയ മൃഗങ്ങളിലെ സോഫ്റ്റ് ടിഷ്യൂ സര്‍ജറിയുമായി ബന്ധപ്പെട്ട് പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. മൂന്ന് ബാച്ചുകളിലായാണ് പരിശീലനം നല്‍കുന്നത്. ആദ്യ ബാച്ച് 2023 ജനുവരി മുതല്‍ 18 മുതല്‍ 21 വരെയും രണ്ടാം ബാച്ച് 2023 ഫെബ്രുവരി എട്ട് മുതല്‍ 11 വരെയും ഫെബ്രുവരി 22 മുതല്‍ 25 വരെ മൂന്നാം ബാച്ചിനും പരിശീലനം നല്‍കും. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയുടെ വെറ്ററിനറി സര്‍ജറി ആന്‍ഡ് റേഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സുധീഷ് എസ്.നായര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. താല്‍പ്പര്യമുള്ളവര്‍ 2022 ഡിസംബര്‍ 20ന് നാല് മണിക്ക് മുമ്പായി www.ksvc.kerala.gov.in എന്ന വെബ് വിലാസത്തില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *