‘പാസഞ്ചര്‍ ട്രെയിനുകളിലെ എക്‌സ്പ്രസ് നിരക്ക് പിന്‍വലിക്കണം’

‘പാസഞ്ചര്‍ ട്രെയിനുകളിലെ എക്‌സ്പ്രസ് നിരക്ക് പിന്‍വലിക്കണം’

 

കോഴിക്കോട്: പാസഞ്ചര്‍ ട്രെയിനുകളില്‍ എക്‌സ്പ്രസ് നിരക്ക് വാങ്ങുന്നത് നിര്‍ത്തണമെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി യോഗം ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ അധിക നിരക്ക് ഇപ്പോഴും വസൂലാക്കുന്നത് ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും സമിതി പ്രസിഡന്റ് നിവേദനം നല്‍കി. യോഗത്തില്‍ പ്രസിഡന്റ് പി.ഐ അജയന്‍ അധ്യക്ഷത വഹിച്ചു. പദ്മനാഭന്‍ വേങ്ങേരി, വി.പി സനീബ്കുമാര്‍, ഇ.ദിനചന്ദ്രന്‍ നായര്‍, വനജ ചീനംകുഴിയില്‍ , ശോഭ.സി.ടി , വി ചന്ദ്രശേഖരന്‍, വെളിപാലത്ത് ബാലന്‍, രാജന്‍ മണ്ടൊടി, ഗൗരിശങ്കര്‍, എം.അബ്ദുറഹിമാന്‍, സാബുമാത്യു, കെ.മാധവന്‍, പി.പി വൈരമണി എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *