പിണറായി സര്‍ക്കാരിന് ജനപിന്തുണയില്ലാത്തത് കൊണ്ടാണ് ലീഗിനെ ക്ഷണിച്ചതെന്ന് കെ.എം ഷാജി

പിണറായി സര്‍ക്കാരിന് ജനപിന്തുണയില്ലാത്തത് കൊണ്ടാണ് ലീഗിനെ ക്ഷണിച്ചതെന്ന് കെ.എം ഷാജി

മലപ്പുറം: രണ്ടാം പിണറായി സര്‍ക്കാരിന് ജനപിന്തുണ ഇല്ലാതായത് കൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍, വിശ്വാസ പ്രമാണങ്ങള്‍ അടിയറ വെക്കാന്‍ ലീഗ് തയ്യാറല്ല. അതുപോലെ ലീഗിന് എം.വി ഗോവിന്ദന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല എന്നും കെ.എം ഷാജി പറഞ്ഞു. ദുബായില്‍ കെ.എം.സി.സിയുടെ പരിപാടിയിലാണ് ഷാജിയുടെ പ്രതികരണം.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് ആയിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത് . കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞത്. ലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞാലും പ്രശ്‌നമില്ല. കേരളത്തില്‍ വോട്ടിന് വേണ്ടി ക്രിസ്ത്യന്‍ മുസ്‌ലിം സമുദായങ്ങളെ സി.പി.എം തമ്മിലടിപ്പിച്ചെന്നും ഷാജി പറഞ്ഞു.

‘മുസ്‌ലിം ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്നാണ് കണ്ടിട്ടുള്ളതെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. പാര്‍ട്ടി രേഖകളിലൊക്കെ അങ്ങിനെയാണ് വിശദീകരിച്ചിട്ടുള്ളത്. അല്ലാതെ അത് വര്‍ഗീയ പാര്‍ട്ടിയാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. വര്‍ഗീയ നിലപാട് സ്വീകരിക്കുന്നത് എസ്.ഡി.പിഐ പോലുള്ള സംഘടനകളാണ്. അവരോട് കൂട്ടുകൂടുന്ന നില വന്നപ്പോള്‍ ഞങ്ങള്‍ ശക്തിയായി ലീഗിനെയും വിമര്‍ശിച്ചിട്ടുണ്ട്,’ – എന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *