പാഠ്യപദ്ധതി പരിഷ്‌കരണ ജനകീയ ചർച്ച- ശില്പശാല നടത്തി

പാഠ്യപദ്ധതി പരിഷ്‌കരണ ജനകീയ ചർച്ച- ശില്പശാല നടത്തി

ബാലുശ്ശേരി:ഗ്രാമ പഞ്ചായത്ത് പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല ജനകീയ ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ശില്പശാല ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഉമ മഠത്തിൽ അധ്യക്ഷയായി.
ബി ആർ സി ട്രെയ്‌നർ ഷീബ പദ്ധതി വിശദീകരണം നടത്തി. വിദ്യാലയങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള വിദ്യാഭ്യാസ – സാമൂഹ്യ-സാസ്‌കാരിക മേഖലകളിലുള്ള പ്രമുഖരുടെ ആശയങ്ങളുടെ ക്രോഡീകരണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. ശ്രീജ സ്വാഗതവും പി ഇ സി കൺവീനർ സന്തോഷ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *