ടി.പി രാജീവന് കോഴിക്കോട് പൗരാവലിയുടെ സ്മരണാഞ്ജലി

ടി.പി രാജീവന് കോഴിക്കോട് പൗരാവലിയുടെ സ്മരണാഞ്ജലി

കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി.പി രാജീവന് കോഴിക്കോട് പൗരാവലിയുടെ സ്മരണാഞ്ജലി. ടൗണ്‍ഹാളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് വി.ആര്‍ സുധീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റുമായ ടി.വി ബാലന്‍, എഴുത്തുകാരായ കല്‍പ്പറ്റ നാരായണന്‍, ശത്രുഘ്‌നന്‍, ഡോ. ഖദീജ മുംതാസ്, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, ഡോ.കെ. മൊയ്തു, സി.ഇ ചാക്കുണ്ണി എന്നിവര്‍ സംസാരിച്ചു. പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലിക്കമരയ്ക്കാര്‍ തുടങ്ങിയ ശ്രദ്ധേയ നോവലുകള്‍ രചിച്ച ടി.പി രാജീവന്‍ നഗരത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *