ജോണ്‍സണ്‍ മാഷിന്റെ സ്മരണാര്‍ഥം യുവകലാസന്ധ്യ സംഘടിപ്പിച്ചു

ജോണ്‍സണ്‍ മാഷിന്റെ സ്മരണാര്‍ഥം യുവകലാസന്ധ്യ സംഘടിപ്പിച്ചു

രവി കൊമ്മേരി

ഷാര്‍ജ: യുവകലാസാഹിതി ഷാര്‍ജ ഘടകം യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജോണ്‍സണ്‍ മാഷിന്റെ സ്മരണാര്‍ത്ഥം യുവകലാസന്ധ്യ സംഘടിപ്പിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ മുഖ്യ വേദിയില്‍ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് കേരള ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ ഒന്‍പതാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ ചെയര്‍മാന്‍ പ്രശാന്ത് ആലപ്പുഴ അധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായ സത്യന്‍ മൊകേരി, അഡ്വ. വൈ.എ റഹീം (പ്രസിഡന്റ്, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ) ടി.വി നസീര്‍ (ജന. സെക്രട്ടറി, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ), ശ്രീനാദ് കാടഞ്ചേരി, ശങ്കര്‍ തോപ്പില്‍ ബിജു ശങ്കര്‍, ജിബി ബേബി, അഭിലാഷ് ശ്രീകണ്ഠപുരം, മിനി സുഭാഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

തുടര്‍ന്ന് ഗായകരായ സുധീപ് കുമാര്‍, ചിത്ര അരുണ്‍ എന്നിവര്‍ നയിച്ച ഗാനസന്ധ്യയും ഉണ്ടായിരുന്നു. മലയാള സിനിമാ ഗാന ശാഖയ്ക്ക് മറക്കാനാവാത്ത നിരവധി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച ജോണ്‍സണ്‍ മാഷിന്റെ തിരഞ്ഞെടുക്കപ്പെട്ട നിരവധിഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. യുവകലാസാഹിതിയുടെ കണ്‍വീനര്‍ അഡ്വ. സ്മിനു സുരേന്ദ്രന്‍ സ്വാഗതവും അഭിലാഷ് ശ്രീകണ്ഠപുരം നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *