കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യുവ ഉത്സവ് -2022 സംഘടിപ്പിച്ചു. സാഹിത്യകാരന് യു.കെ കുമാരന് പരിപാടി ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ യുവതലമുറ ഒന്നിച്ചു നില്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹോളി ക്രോസ് കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ യൂത്ത് ഓഫീസര്‍ സനൂപ്.സി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. സാഹിത്യകാരന് അനു പാട്ട്യം മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരന് നൗഷാദ് പി.എ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നവനീത്. കെ തുടങ്ങിയവര്‍ പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഷൈനി ജോര്‍ജ് സ്വാഗതവും എന്‍.വൈ.കെ വളണ്ടിയര്‍ ജ്യോത്സ്ന കെ.വൈ നന്ദിയും പറഞ്ഞു.
