ഡി.ക്യു.എഫ് ഇനി കലാലയങ്ങളിലേക്കും: മന്ത്രി അഡ്വ.കെ.രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഡി.ക്യു.എഫ് ഇനി കലാലയങ്ങളിലേക്കും: മന്ത്രി അഡ്വ.കെ.രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ക്യാമ്പസുകളിലെ പ്രതിഭാശാലികളെ വാര്‍ത്തെടുക്കാനും മികവുറ്റ പ്രതിഭകള്‍ക്ക് കലാപരമായവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വെഫെറര്‍ ഫിലിംസ് രൂപീകരിച്ച ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി ഇനി കാമ്പസുകളിലും. ഡി.ക്യു.എഫ് കമ്മ്യൂണിറ്റിയുടെ ഉദ്ഘാടനം സംസ്ഥാന റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ നിര്‍വഹിച്ചു. തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ കയ്പമംഗലം എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍, തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രശസ്ത സംവിധായകനും നടനുമായ ടോം ഇമ്മട്ടി ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനം നിര്‍വഹിച്ചു. ബിഗ് ബോസ് താരവും ഗായകനുമായ ബ്ലെസ്ലി, സിനിമാതാരവും ചിത്രകാരിയുമായ ശരണ്യ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് മെമ്പര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. കാര്‍ഷിക സര്‍വകലാശാല ആവാസ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ചിഞ്ചു ജയകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി ശാസ്ത്ര കോളേജ് ഡീന്‍ ഡോ.പി.ഒ നമീര്‍, സര്‍വകലാശാല രജിസ്ട്രാര്‍ എ.സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. പതിനായിരം കലാകാരന്മാര്‍ക്ക് മാത്രമാണ് ഈ കമ്മ്യൂണിറ്റിയില്‍ അംഗത്വം നല്‍കുന്നത്. ഇതില്‍ അയ്യായിരം പേരെ കലാലയങ്ങളില്‍ നിന്ന് ഉള്‍പ്പെടുത്തും. ഇതിനോടകം ഡി.ക്യു.എഫിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളമുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇമ്ത്യാസ് അബൂബക്കര്‍ വികസിപ്പിച്ചെടുത്ത ഫിംഗര്‍ ഡാന്‍സ് എന്ന എക്‌സര്‍സൈസ് കേരളത്തിലെ സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ക്കായി പരിശീലനം നല്‍കുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *