ഫോക്ക് പതിനേഴാം വാര്‍ഷികാഘോഷം ‘കണ്ണൂര്‍ മഹോത്സവം 2022’ സംഘടിപ്പിച്ചു

ഫോക്ക് പതിനേഴാം വാര്‍ഷികാഘോഷം ‘കണ്ണൂര്‍ മഹോത്സവം 2022’ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) പതിനേഴാം വാര്‍ഷികാഘോഷം ‘കണ്ണൂര്‍ മഹോത്സവം 2022’ മഹബുള്ള ഇന്നോവ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ പ്രൗഢ ഗംഭീര സദസ്സിന്റെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ ഏഴിന് വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതല്‍ ഫോക്ക് അംഗങ്ങള്‍ക്കായി നടത്തിയ ആര്‍ട്‌സ് ഫെസ്റ്റിന്റെ മൂന്നാംഘട്ട മത്സരങ്ങളോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളിലായി നടന്ന ആര്‍ട്‌സ് ഫെസ്റ്റിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടന്നു. വൈകുന്നേരം നാല് മണിക്ക് ഫോക്ക് പ്രസിഡന്റ് സേവ്യര്‍ ആന്റണിയുടെ അധ്യക്ഷതയില്‍ ആരംഭിച്ച സംസ്‌കാരിക സമ്മേളനം, ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി കമാല്‍സിങ് റാത്തോഡ് ഉദ്ഘാടനം ചെയ്തു.

മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുസ്തഫ ഹംസ, അല്‍ മുല്ല എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി, ഫ്രണ്ടി മൊബൈല്‍ പ്രൊഡക്ട് മാനേജര്‍ മോന അല്‍ മുതൈരി, സിറ്റി ലിങ്ക് ഷട്ടില്‍ ഓണ്‍ ഡിമാന്‍ഡ് മാനേജര്‍ നിതേഷ് പട്ടേല്‍, ഗോ ഫസ്റ്റ് സെയില്‍സ് മാനേജര്‍ മുഷ്താഖ് അലി, ആരാധന ഗള്‍ഫ് ജ്വല്ലറി സെന്റര്‍ മാനേജിങ് ഡയരക്ടര്‍ ജി.വി മോഹനന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സാംസ്‌കാരിക സമ്മേളനത്തിന് ഫോക്ക് ജനറല്‍ സെക്രട്ടറി ലിജീഷ്.പി സ്വാഗതവും കണ്ണൂര്‍ മഹോത്സവം ജനറല്‍ കണ്‍വീനര്‍ മഹേഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ്, ശിഹാബ് ഷാന്‍ , ഷബാന എന്നിവര്‍ ചേര്‍ന്ന് നയിച്ച ഗാനമേളയും പ്രശസ്ത മെന്റലിസ്റ്റ് നിപിന്‍ നിരാവത്ത് അവതരിപ്പിച്ച മെന്റലിസം ഷോയും അരങ്ങേറി.

ഡോ. സുകുമാര്‍ അഴീക്കോടിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുവൈറ്റിലെ രചന സാഹിത്യമേഖലയിലുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയ ഗുരുസാഗര പുരസ്‌കാരം കണ്ണൂര്‍ മഹോത്സവ വേദിയില്‍ വച്ച് സാഹിത്യകാരന്‍ ധര്‍മ്മരാജ് മടപ്പള്ളിക്ക് കൈമാറി. ഈ വര്‍ഷം പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ ഫോക്ക് അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള മെറിറ്റോറിയസ് അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *