ഫോക്കസ് ഫെസ്റ്റ് സമാപിച്ചു

ഫോക്കസ് ഫെസ്റ്റ് സമാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ് , കുവൈറ്റ് ) പതിനാറാമത് വാര്‍ഷി സമ്മേളനവും ഓണാഘോഷവും വിപുലമായ പരിപാടികളോട് സംഘടിപ്പിച്ചു. പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. അമീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫോക്കസ് കുവൈറ്റിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ് അവതരിപ്പിച്ചു. അല്‍ മുല്ല എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി, കുവൈറ്റ് എന്‍ജിനിയേഴ്‌സ് ഫോറം ജനറല്‍ കണ്‍വീനര്‍ അഫ്‌സല്‍ അലി ആശംസകളര്‍പ്പിച്ചു. കഴിഞ്ഞ കോവിഡ് മഹാമാരിയില്‍ പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിച്ച ‘ എയിംസ്’ എന്ന കൂട്ടായ്മയെ വേദിയില്‍ ആദരിച്ചു. പ്രതിനിധി ബാബുജി ബത്തേരി ആദരം ഏറ്റുവാങ്ങി. എയിംസിന്റെ പ്രവര്‍ത്തനങ്ങളെ വൈസ് പ്രസിഡന്റ് റെജി കുമാര്‍ സദസിന് പരിചയപ്പെടുത്തി. ഫോക്കസ് ഫെസ്റ്റ് ഇ. സുവനീര്‍ കണ്‍വീനര്‍ മുഹമ്മദ് ഇക്ബാല്‍, ഫിലിപ്പ് കോശിക്കു നല്‍കി പ്രകാശനം ചെയ്തു.

ഫോക്കസ് കുവൈറ്റിന്റെ മുതിര്‍ന്ന അംഗങ്ങളായ ഷാജി തോമസ്, സാമുവല്‍ കൊച്ചുമ്മന്‍ എന്നിവരെ ജോ.ട്രഷറര്‍ ജേക്കബ് ജോണ്‍ പരിചയപ്പെടുത്തി. പൊതുസമ്മേളനത്തിന് ജനറല്‍ കണ്‍വീനര്‍ മുകേഷ് കാരയില്‍ സ്വാഗതവും ട്രഷറര്‍ സി.ഒ കോശി നന്ദിയും പറഞ്ഞു. പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ ഫോക്കസ് അംഗങ്ങളുടെ മക്കളായ നിരഞ്ജന സൂരജ്, സഫ്വാന സബീര്‍, ജസ്റ്റിന്‍ സാമുവല്‍ സജി, റമിള്‍ രെജൂ ചാണ്ടി, ജോസഫ് ജെയിംസ് ഉമ്മന്‍, പ്രാര്‍ത്ഥന നിഥിന്‍ കുമാര്‍ , അനുശ്രീ ബിനു, ഐവിന്‍ മനോജ് ബേബി, രോഹന്‍ സാജൂ ജോസഫ് , കേരന്‍ ബൈജൂ മാത്യൂ, അമല്‍ റെജി ജോണ്‍ എന്നിവരെ അുമോദിച്ചു.

കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ യൂണിറ്റ് ഭാരവാഹികളായ അഭിലാഷ് സി.ടി (എക്‌സി. അംഗം, യൂണിറ്റ് 5 ), ജേക്കബ്ബ് ജോണ്‍, (കണ്‍വീനര്‍, യൂണിറ്റ് 2 ) ജോജി മാത്യൂ (ജോ. കണ്‍വീനര്‍, യൂണിറ്റ് 9) എന്നിവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. കെ.ഡി.എ വനിത വേദി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തിരുവാതിര, സിനിമാറ്റിക് ഡാന്‍സും , ഫോക്കസ് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ബിജൂ തിക്കോടി, റാഫി കല്ലായി ടീം അവതരിപ്പിച്ച ഗാനമേളയും, പൊലിക നാടന്‍ പാട്ട് കൂട്ടത്തിന്റെ നാടന്‍ പാട്ടും പരിപാടികള്‍ക്ക് മിഴിവേകി. ആര്‍ട്‌സ് കണ്‍വീനര്‍ കെ. രതീശന്‍ ഭദ്രദീപം കൊളുത്തി കലാപരിപാടികള്‍ ആരംഭിച്ചു. അനീച്ച ഷൈജിത്ത്, സ്റ്റെഫി പ്രശോബ് എന്നിവര്‍ അവതാരകരായിരുന്നു. ജോ. സെക്രട്ടറി സുനില്‍ ജോര്‍ജ് , സൈമണ്‍ ബേബി , രതീഷ് കുമാര്‍ , സിസിത ഗിരീഷ്, അപര്‍ണ്ണ ഉണ്ണികൃഷ്ണന്‍. ഷാജൂ എം.ജോസ് , റോയ് എബ്രഹാം, തമ്പിലൂക്കോസ്, അനില്‍ കെ.ബി, നിയാസ് ഷാഫി, പ്രശോബ് ഫിലിപ്പ്, ശ്യാംകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *