മനുഷ്യരും മൃഗങ്ങളും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന കാലം സ്വപ്‌നം കാണുന്നതായി മേയര്‍ ഡോ. ബീന ഫിലിപ്പ്

മനുഷ്യരും മൃഗങ്ങളും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന കാലം സ്വപ്‌നം കാണുന്നതായി മേയര്‍ ഡോ. ബീന ഫിലിപ്പ്

കോഴിക്കോട്: മനുഷ്യരും മൃഗങ്ങളും സഹവര്‍ത്തിത്ത്വത്തോടെ കഴിയുന്ന കാലം സ്വപ്‌നം കാണുന്നതായി മേയര്‍ ഡോ. ബീന ഫിലിപ്പ്. കേരള ഗവ. വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റാബിസ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള സ്റ്റേറ്റ് ഫുട്‌ബോള്‍ ലീഗ് മത്സരവും ഫ്‌ളാഷ് മോബും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. തെരുവ് നായ്ക്കള്‍ ഉള്‍പ്പെടെയുള്ള ജീവികളുമായി സഹവര്‍ത്തിത്വത്തോടെ ജീവിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് ഉചിതമെന്നും മേയര്‍ പറഞ്ഞു.

കാരപറമ്പ് ജിംഗ ഫുട്‌ബോള്‍ ടറഫില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ദിലീപ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഡോ. കുര്യാക്കോസ് മാത്യു.ടി മുഖ്യ പ്രഭാഷണം നടത്തി. പി.എസ്.എസി മെമ്പര്‍ ഡോ.സി.കെ ഷാജിബ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ഡോ.സജീവ് കുമാര്‍ , ജില്ലാ മൃഗ സംരംക്ഷണ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. കെ.ഷാജി, പ്രൊഫ. വര്‍ഗ്ഗീസ് മാത്യു, ഡോ. നബില്‍ മുഹമ്മദ്, ഡോ.പി.പി ബിനീഷ്, ഡോ.പി.കെ സന്തോഷ് , ഡോ.കെ.കെ റീന, ഡോ.കെ. എസ് സജി , ഡോ.കെ.ആര്‍ ബിന്ദ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ഷെസ്‌ന മുഹമ്മദലി സ്വാഗതവും ജില്ല സെക്രട്ടറി ഡോ.സി. വിജിത നന്ദിയും പറഞ്ഞു.

റാബിസ് ബോധവല്‍ക്കരണ സന്ദേശം ഉള്‍പ്പെടുത്തി സെന്റ് സേവിയേഴ്‌സ് കോളജ് എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും ശ്രദ്ധേയമായി. എട്ട് ജില്ലകള്‍ മാറ്റുരച്ച ഫുട്‌ബോള്‍ ലീഗില്‍ വയനാട് ജില്ലക്കെതിരേ രണ്ട് ഗോളുകള്‍ നേടി പാലക്കാട് ജില്ല ചാമ്പ്യന്‍മാരായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *