കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് അഖിലേന്ത്യാ അവാര്‍ഡ്

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് അഖിലേന്ത്യാ അവാര്‍ഡ്

ന്യൂഡല്‍ഹി: വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ അഖിലേന്ത്യാ അവാര്‍ഡ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് ലഭിച്ചു. ആയുര്‍വേദത്തിന്റെ സര്‍വ്വതോന്മുകമായ പുരോഗതിക്കും ആതുര സേവനമേഖലയില്‍ ആര്യവൈദ്യശാല നല്‍കിവരുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ചുമാണ് അവാര്‍ഡ് നല്‍കുന്നത്. ഡല്‍ഹിയില്‍ ഇന്ത്യാ ഹാബിറ്റ് സെന്ററില്‍ വച്ചുനടന്ന ചടങ്ങില്‍ വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഭാവന ബി. മുഖ്യോപധ്യായയില്‍ നിന്ന് ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം വാരിയര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

Share

Leave a Reply

Your email address will not be published. Required fields are marked *