മാങ്ങോട്ടുംകാവ് നവരാത്രി സംഗീതോത്സവം ഭക്തിസാന്ദ്രമായി സമാപിച്ചു

മാങ്ങോട്ടുംകാവ് നവരാത്രി സംഗീതോത്സവം ഭക്തിസാന്ദ്രമായി സമാപിച്ചു

പെരിങ്ങാടി: ശ്രീ മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം സരസ്വതി മണ്ഡപത്തില്‍ സംഗീതത്തിന്റേയും നൃത്തത്തിന്റേയും മറ്റു കലാസാംസ്‌കാരിക പരിപാടികളോടും ദീപാലങ്കാര ശോഭയോടും കൂടി ഗംഭീരമായി ആഘോഷിച്ചു. അനുകുമാരി ഉദ്ഘാടനം ചെയ്ത സംഗീതോത്സവം നാലിന് നൂറുകണക്കിന് വാഹനപൂജ, ഗ്രന്ഥപൂജ എന്നിവയോടും അഞ്ചിന് ഗുരുമണ്ഡപത്തില്‍ ക്ഷേത്രമേല്‍ശാന്തി ബ്രഹ്മശ്രീ നാരായണ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിദ്യാരംഭം കുറിക്കല്‍ ചടങ്ങും നടന്നു. തുടര്‍ന്ന് കാങ്കോന്‍ ശിവപ്രിയ അവതരിപ്പിച്ച അക്ഷരശ്ലോക സദസ്സ് നടന്നു. പ്രസിഡന്റ് ഓ.വി സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മല്‍, സി.വി രാജന്‍ പെരിങ്ങാടി, പി.പ്രദീപന്‍, പവിത്രന്‍ കുലോത്ത്, അനില്‍ബാബു, സത്യന്‍ കെ.സി.എച്ച്, പ്രഭാകരന്‍, മഹേഷ്, പി.പി.ടി രമേശന്‍, അനീഷ്ബാബു വി.കെ, സുധീര്‍ കേളോത്ത്, സുജില്‍ ചേലോട്ട്, ഷിനോജ്, ശ്രീമണി, സജിത വൈ.എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *