നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം

നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിലാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മരട് പോലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷന്‍ ജാമ്യത്തിലാണ് നടനെ വിട്ടത്. ജാമ്യം ലഭിച്ച നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഐ.പി.സി 509, 354 (എ), 294 (ബി) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെ 10ന് ഹാജരാകാനാണ് മരട് പോലിസ് ഭാസിയോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, അല്‍പ്പം കൂടി സമയം അനുവദിച്ച് നല്‍കണമെന്ന് ശ്രീനാഥ് ഭാസി അവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം അദ്ദേഹം പോലിസിന് മുന്‍പില്‍ ഹാജരായത്.

Share

Leave a Reply

Your email address will not be published. Required fields are marked *