മികച്ച സേവനം നൽകിയാൽ ബിസിനസ് വിജയിപ്പിക്കാം  ഡോ. ആസാദ് മൂപ്പൻ

മികച്ച സേവനം നൽകിയാൽ ബിസിനസ് വിജയിപ്പിക്കാം ഡോ. ആസാദ് മൂപ്പൻ

കോഴിക്കോട് : മികച്ച സേവനവും ഡിസൈനുമാണ് മെറാൾഡ ജുവൽസ് വ്യത്യസ്ഥമാക്കുന്നതെന്ന് ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മെറാൾഡ ജുവൽസ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോടും കൊച്ചിയിലും വിജയിച്ച മെറാൾഡ ജുവൽസിനെ കണ്ണൂർകാരും ഏറ്റെടുക്കുമെന്നും ഡോ ആസാദ് മൂപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപം എം ജി റോഡിലാണ് പുതിയ ഷോറും .
പ്രമുഖ ചെറുകഥാകൃത്ത് ടി. പദ്മനാഭൻ മുഖ്യാതിഥിയായിരുന്നു. ലോകത്തിലെ എല്ലാ ഭാഗത്ത് നിന്നുമുള്ള വ്യത്യസ്ഥ ഡിസൈൻ ആഭരണങ്ങളാണ് മെറാഡ ജുവൽസിന്റെ പ്രത്യേകതയെന്ന് ചെയർമാൻ അബ്ദുൽ ജലീൽ എടത്തിൽ പറഞ്ഞു. വൈസ് ചെയർമാൻ പി. അബ്ദുൾ ഷുക്കൂർ ,എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ -ജസീൽ മുഹമ്മദ്, മുഹമ്മദ് ഷാനിൽ , ഡയറക്ടർമാരായ – അഹമ്മദ് കുട്ടി, ഡോ.സി എം നജീബ്, ഡോ.മുഹമ്മദ് ഉണ്ണി ഒളകര, ലബീബ്, സലീം, മുഹമ്മദ് അജ്മൽ, സ്റ്റാർ ഹെഡ്മരായ നൗഷാദ്, ആഷിഖ് അലി, ജനറൽ മാനേജർ – വിജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *