നാദാപുരം: 2022 സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 2 വരെ രാജ്യത്ത് ആചരിക്കുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി നാദാപുരത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹരിതകര്‍മസേനയും ചേര്‍ന്ന് പ്ലാസ്റ്റിക് വലിച്ചെറിയല്‍ മുക്ത പ്രതിജ്ഞ എടുത്തു. പ്രതിജ്ഞ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ചൊല്ലിക്കൊടുത്തു, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , മെമ്പര്‍ പി.പി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും പ്ലാസ്റ്റിക് വസ്തുക്കള്‍ ഭൂമിയിലേക്കോ, ജലസ്രോതസ്സുകളിലേക്കോ വലിച്ചെറിയില്ലായെ ന്നും ഹരിതകര്‍മസേനക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൃത്യമായി ഫീസ് നല്കി കൈമാറുമെന്നും പ്രതിജ്ഞ യെടുത്തു.ശുചിത്വ മിഷന് ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ പി.സി വിസ്മയ പരിപാടിയില്‍ പങ്കെടുത്തു.