കാര്‍ഷിക ലേഖനരചന, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി മത്സരങ്ങള്‍ക്കായി എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡിജിറ്റല്‍ വീഡിയോമത്സരം (നോണ്‍ ചാനല്‍ വിഭാഗം, ടിവി ചാനല്‍ വിഭാഗം) ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മത്സരം (ജനറല്‍ വിഭാഗം) എന്നിവയും ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി കാര്‍ഷിക ലേഖന രചന മത്സരം, കാര്‍ഷിക ചെറുകഥാ രചനാ മത്സരം എന്നിവയും സംഘടിപ്പിക്കുന്നു. എന്‍ട്രികള്‍ ഈ മാസം 30ന് (സെപ്റ്റംബര്‍ 30) മുന്‍പായി എഡിറ്റര്‍, കേരള കര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം-03 എന്ന മേല്‍വിലാസത്തില്‍ ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ് വഴി നേരിട്ടോ അല്ലെങ്കില്‍ [email protected] എന്ന ഇ-മെയിലിലോ, 6238039997 എന്ന വാട്ട്‌സാപ്പ് നമ്പറിലോ, fibkerala എന്ന ഫേയ്‌സ്ബുക്ക് പേജില്‍ മെസഞ്ചര്‍ വഴിയോ അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2314358, 6238039997 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *