തലശ്ശേരി: മുസ്ലിം ലീഗ് നേതാക്കളേയും പ്രവര്‍ത്തകരേയും കള്ളക്കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്ന ഇടത് പക്ഷ സര്‍ക്കാരിന്റെ നടപടികള്‍ രാഷ്ട്രീയ പക പോക്കലാണെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ.കെ.എ ലത്തീഫ്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാവില്ലെന്ന പ്രമേയത്തോടെ മുസ്ലിം ലീഗ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി തലശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ ചെറിയാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സായാഹ്നത്തില്‍ ഷാനിദ് മേക്കുന്ന്, എന്‍.മഹമൂദ്, കെ.സി അഹമ്മദ്, ആര്യ ഹുസൈന്‍, അസീസ് വടക്കുമ്പാട്, സി.കെ.പി മമ്മു, തസ്ലീം ചേറ്റംകുന്ന് പ്രസംഗിച്ചു.