ദേശീയ വടംവലി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ കേരള ടീമിലെ ജിയ വിനോദിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി

ദേശീയ വടംവലി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ കേരള ടീമിലെ ജിയ വിനോദിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി

തലശ്ശേരി: മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം നടന്ന ദേശീയ വടംവലി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ കേരള ടീമിലെ അംഗമായ പൊന്ന്യം ചുണ്ടങ്ങപൊയിലിലെ ജിയ വിനോദിന് ജന്മനാട്ടില്‍ പൗരവലി സ്വീകരണം നല്‍കി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉപഹാര സമര്‍പ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി റംല വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പ്രേമരാജന്‍, പി.വി വിജയ രാഘവന്‍, ബഷീര്‍ ചെറിയാണ്ടി, ടി. ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു. പൊന്ന്യം ചന്ദ്രന്‍ സ്വാഗതവും സുമിത് കേളോത് നന്ദിയും പറഞ്ഞു. ചുണ്ടങ്ങാപൊയില്‍ രണതാര സാംസ്‌കാരിക കേന്ദ്രം ആണ് പരിപാടി സംഘടിപ്പിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *