സമത്വ സന്ദേശവുമായി മരത്തംകോട് യു.പി സ്‌കൂളില്‍ ഓണാഘോഷം നടത്തി

സമത്വ സന്ദേശവുമായി മരത്തംകോട് യു.പി സ്‌കൂളില്‍ ഓണാഘോഷം നടത്തി

മരത്തംകോട്: മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. പി.ടി.എ പ്രസിഡന്റ് കരീം പന്നിത്തടം വിവിധ പരിപാടികളുടെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. സമത്വസുന്ദര കേരളമാണ് ഇത്തവണത്തെ ഓണ സന്ദേശം. പൂക്കള മത്സരം, തിരുവാതിര കളി , സുന്ദരിക്ക് പൊട്ടുകുത്തല്‍, ഉറിയടി, കസേരകളി തുടങ്ങിയ സൗഹൃദ പരിപാടികള്‍ നടന്നു. പി.ടി.എയും അധ്യാപകരും ചേര്‍ന്ന് ഓണസദ്യയൊരുക്കി. പി.ടി.എ വൈസ് പ്രസിഡന്റ് പി.എം സെബീന , പ്രധാന അധ്യാപിക പി.ശ്രീദേവി, അധ്യാപകരായ സി.പി ലൈലിക, യു. ടി ഷീജ, പി. എം. ശൈലജ, സി.എം.സീനത്ത്, ഫാദര്‍ സജി കുളങ്ങാട്ടില്‍, സ്റ്റെഫി സണ്ണി, സീനത്ത്, ഇ.എസ് ലീന, പി.ടി.എ അംഗങ്ങളായ ടി.വി വിജി, സി.വി. കുരിയാക്കോസ്, എം.എ ശിവദാസ് , പി.കെ ധന്യ, കെ.കെ നിഷിന, കെ.അരുണകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *