തലശ്ശേരി: മദ്രസ വിദ്യാര്‍ഥിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസില്‍ കടാങ്കോട് സിദ്ദീഖ് പള്ളിയിലെ മദ്രസ അധ്യാപകന്‍ സി.ഷറഫുദ്ദീന് ഇരുപത് വര്‍ഷം കഠിന തടവും, പതിനായിരം രൂപ പിഴയും. തലശ്ശേരി അതിവേഗ കോടതി ജഡ്ജ് സി.ജി ഘോഷയാണ് ശിക്ഷ വിധിച്ചത്. 2017ലാണ് മദ്രസ വിദ്യാര്‍ഥിയായ പത്ത് വയസുകാരനെ പളളിയില്‍ വച്ച് പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ചക്കരക്കല്‍ പോലിസ് ചാര്‍ജ് ചെയ്ത പോക്‌സോ കേസില്‍ കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്പക്ടറായ കെ.വി.പ്രമോദാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. തലശ്ശേരി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.കെ.ഷൈമ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.