കോഴിക്കോട് ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തീ പിടിത്തം; 12 സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

കോഴിക്കോട് ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തീ പിടിത്തം; 12 സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

കോഴിക്കോട്: വയനാട് റോഡ് ഫാത്തിമ ഹോസ്പിറ്റലിന് സമീപം ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഷോറുമില്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. എം.എന്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഏക്‌സന്‍ മോട്ടോര്‍സ് ഉടമസ്ഥയിലുള്ള കോമാക്കി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഷോറുമിലെ ഗോഡൗണിലാണ് തിപിടിത്തമുണ്ടായത്. ചാര്‍ജ് ചെയ്യുന്നതിനിടെ ഒരു സ്‌കൂട്ടറിന്റെബാറ്ററി പൊട്ടി തെറിച്ച് തീ പടരുകയായിരുന്നു. സര്‍വിസ് വിഭാഗത്തിലിരുന്ന 10 സ്‌കൂട്ടറുകള്‍ പൂര്‍ണ്ണമായും രണ്ട് സ്‌കൂട്ടറുകള്‍ ഭാഗികമായും കത്തി നശിച്ചു. ബീച്ച് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. 17 ലക്ഷം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നതായി പോലീസ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *