കോഴിക്കോട്: ‘അതിജീവിതമാര്‍ക്കൊപ്പം കോഴിക്കോട്’ പ്രതിഷേധ സംഗമം മൂന്നിന് ഉച്ച്ക്ക് രണ്ട് മണി മുതല്‍ ആറ് മണിവരെ മൊഫ്യൂസല്‍ ബസ് സ്റ്റാന്റിന് സമീപം ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടക്കും. മീ ടൂ പ്രസ്ഥാനത്തിന്റെ പ്രസക്തി വിഷയത്തില്‍ ബിനീതാ തമ്പി, സുല്ഫത്.എം എന്നിവര്‍ പ്രഭാഷണം നടത്തും. അതിജീവിതമാര്‍ക്ക് സാധാരണ ജീവിതം സാധ്യമാകുന്ന അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് പൊതുസമൂഹത്തിന്റെ കടമായണ്. ആ കടമ ഏറ്റെടുത്തുകൊണ്ടാണ് അതിജീവിതമാര്‍ക്കൊപ്പം കോഴിക്കോട് എന്ന കൂട്ടായ്മ ഇത്തരത്തിലൊരു പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് കെ.അജിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിജി.പി, അഡ്വ.അബിജ, ഡോ.ഡയാന, ജാന്‍സി ജോസ്, സുജാത(കെ.എസ്.എസ്.പി), ഗാര്‍ഗി.എച്ച് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.