ഹാര്‍വെസ്റ്റേയുടെ പൂക്കള മത്സരം ശ്രദ്ധേയമാകുന്നു

ഹാര്‍വെസ്റ്റേയുടെ പൂക്കള മത്സരം ശ്രദ്ധേയമാകുന്നു

പട്ടാമ്പി: ഓണാഘോഷത്തിന്റെ ഭാഗമായി ഹാര്‍വെസ്റ്റേ സംഘടിപ്പിക്കുന്ന പൂക്കള മത്സരം ശ്രദ്ധേയമാകുന്നു. അത്തം മുതല്‍ ഉത്രാടം വരെയാണ് മത്സരം. ഓരോ ദിവസവും അഞ്ച് പേരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അത്തം മുതല്‍ ഉത്രാടം വരെ പൂക്കളിടുന്ന ടീമുകളില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ സോഷ്യല്‍ മീഡിയയിലൂടെയും പ്രഗത്ഭരായ വിധികര്‍ത്താക്കളിലൂടെയുമാണ് കണ്ടെത്തുകയെന്ന് സംഘാടകരായ പ്രിയ പ്രസാദ്, അഖില്‍, മണികണ്ഠന്‍, വിനിത, ഷമീര്‍ ബാബു സി.മൊയ്തീന്‍, ഷമീറ സി. എന്നിവര്‍ അറിയിച്ചു. മത്സരത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പൂമരം ബ്രദേഴ്‌സ് ഒരുക്കിയ പൂക്കളം ശ്രദ്ധേയമായി. ജിനേഷിന്റെ നേതൃത്വത്തിലുള്ള പൂമരം ബ്രദേഴ്‌സില്‍ രാജേഷ്, അജീഷ്, സുധീഷ്, ജിതേഷ്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പൂക്കളമൊരുക്കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *