മാഹി: ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വര്‍ഗീയ വാദികള്‍ക്ക് ഒരു പങ്കുമില്ലെന്ന മുദ്രാവാക്യമുയര്‍ത്തി സി.ഐ.ടി.യുവും കര്‍ഷക സംഘവും സംയുക്തമായി മാഹി മേഖല കാല്‍നട ജാഥ നടത്തി. പള്ളൂരില്‍ കെ.എസ്.കെ.ടി.യു തലശ്ശേരി ഏരിയ പ്രസിഡന്റ് വി.എം സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ ജാഥ ലീഡര്‍ വടക്കന്‍ ജനാര്‍ദ്ദനന്‍, ഹാരിസ് പരന്തിരാട്ട്, ടി.സുരേന്ദ്രന്‍, ടി.സി.എച്ച് വിജയന്‍, കെ.പി രമേശന്‍, വി.ജയബാലു, യൂ.ടി സതീശന്‍ സംസാരിച്ചു ജാഥ മാഹിയില്‍ സമാപിച്ചു.