പുതുച്ചേരി: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് മയ്യഴി എം.എല്‍.എ രമേശ് പറമ്പത്ത് നിയമസഭയില്‍ ആവശ്യപ്പെട്ടു. ലഹരി പദാര്‍ഥങ്ങളുടേയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടേയും വില്‍പ്പന മാഹിയിലും വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാഹിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം കേസുകള്‍ 100 രൂപ ഫൈന്‍ അടപ്പിച്ച് വിടുകയാണ് പതിവ്. ഇവര്‍വീണ്ടും നിയമത്തെ വെല്ലുവിളിച്ച് വ്യാപാരം തുടരുകയാണ്. അതിനാല്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.