ഓണത്തിന് ‘വൗ’ ഫാഷൻ കലക്ഷനുമായി വികെസി പ്രൈഡ്

ഓണത്തിന് ‘വൗ’ ഫാഷൻ കലക്ഷനുമായി വികെസി പ്രൈഡ്

കോഴിക്കോട്: ഈ ഓണം സീസണിൽ വനിതകൾക്കായി ‘വൗ’ (WOW!) എന്ന പേരിൽ വികെസി പ്രൈഡ് സവിശേഷ ഫാഷൻ കലക്ഷൻ അവതരിപ്പിച്ചു. അയൽപ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന വികെസി പദ്ധതിയായ ഷോപ്പ് ലോക്കൽ പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിന് ഇതോടെ തുടക്കമായി. വയനാട്ടിൽ നടന്ന വികെസി ഡയറക്ടേഴ്‌സ് കോൺക്ലേവിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഉപഭോക്താക്കൾക്കായി അവരുടെ തൊട്ടടുത്തുള്ള ഷോപ്പുകളിൽ ‘വൗ’ ഹൈ-ഫാഷൻ കലക്ഷനുകൾ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
പി യു സോളിൽ നിർമിച്ച ഹൈ ഹീൽസ് ഫാഷൻ പാദരക്ഷകളുടെ മികച്ച ശേഖരമാണ് ‘വൗ’ അവതരിപ്പിക്കുന്നത്. ഫാഷൻ പ്രേമികളായ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും തിരഞ്ഞെടുക്കാവുന്ന കലക്ഷനാണിത്. രാജ്യാന്തര തലത്തിൽ പ്രചാരത്തിലുള്ള, എല്ലാ സീസണുകൾക്കും അനുയോജ്യമായ കന്റംപററി സ്‌റ്റൈൽ ഫാഷൻ പാദരക്ഷകളുടെ മികച്ച ശേഖരം ചെറുകിട ഷോപ്പുകളിലൂടെ ഉപഭോക്താക്കളിലെത്തും.
വ്യവസായ രംഗത്തെ നവീന ആശയങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനൊപ്പം ചെറുകിട സംരംഭകരേയും വിതരണക്കാരേയും കൂടി പ്രോത്സാഹിപ്പിച്ച് ഇന്ത്യൻ പാദരക്ഷാ വ്യവസായ മേഖലയെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന്’ വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വികെസി റസാക്ക് പറഞ്ഞു. ‘അയൽപ്പക്കങ്ങളിലെ ചെറുകിട വ്യാപാരികൾക്ക് കരുത്തുപകരാനും ഓൺലൈൻ വിൽപ്പന രംഗത്തെ മത്സരത്തിൽ അവരെ അതിജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന ഷോപ്പ് ലോക്കൽ പ്രചരണ പരിപാടിയുടെ രണ്ടാം ഘട്ടം വിവിധ പദ്ധതികളോടെ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ വിപണികൾ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ സ്‌പോർട്ടി ഫാഷൻ ബ്രാൻഡായ ഡിബോംഗോ, ഇന്ത്യയിലെ ആദ്യ സൂപ്പർസോഫ്റ്റ് പിയു പാദരക്ഷ, സൂര്യപ്രകാശത്തിൽ നിറം മാറുന്ന യുവി പാദരക്ഷകൾ എന്നിവയും ഇതിനകം വികെസി അവതരിപ്പിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *