പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ചരൽ കുന്ന്: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം പത്തനംതിട്ടയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന ടീം കേരള അംഗങ്ങളുടെ മൂന്നാ ഘട്ട പരിശീലന ക്യാമ്പ് ചരൽ കുന്ന് ക്യാമ്പ് സെന്ററിൽ ഡി.വൈ.എസ്.പി എസ് നന്തകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ സന്തോഷ് കാല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ് .ബി ബീന, ജില്ലാ കോർഡിനേറ്റർ ബിബിൻ എബ്രഹാം, യുവതി കോർഡിനേറ്റർ നീതു അജിത്ത്, യൂത്ത് കോർഡിനേറ്റർമാരായ ഉല്ലാസ് യു, ഷിജിൻ വർഗീസ്, അനു പി സൈമൺ എന്നിവർ പങ്കെടുത്തു.ടീം കേരള ക്യാപ്റ്റൻ അനുപ് നന്ദി പറഞ്ഞു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി 86 യുവതി യുവാക്കൾ ക്യാമ്പിൽ പങ്കെടുത്തു. പോലീസ, എക്‌സൈസ്, ആരോഗ്യം, ഫയർ റസ്‌ക്യു, ദുരന്ത നിവാരണം എന്നീ വകുപ്പുകൾ ക്ലാസുകൾ നടത്തി.ടീം കേരള സംസ്ഥാന ക്യാപ്റ്റിയൻ സജൻ, ജില്ലാ കോർഡിനേറ്റർ ബിബിൻ എബ്രഹം. ജില്ലാ ക്യാപ്റ്റിയൻ അനുപ് സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *