തിരുവമ്പാടി എസ്റ്റേറ്റ് തൊഴില്‍ പ്രശ്‌നം: വകുപ്പ് മന്ത്രി ഇടപെടണം

തിരുവമ്പാടി എസ്റ്റേറ്റ് തൊഴില്‍ പ്രശ്‌നം: വകുപ്പ് മന്ത്രി ഇടപെടണം

മുക്കം : തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ അനിശ്ചിതകാലമായി തുടരുന്ന പണിമുടക്ക് തൊഴിൽ വകുപ്പുമന്ത്രി ഇടപെട്ട്  പരിഹാരം കാണണമെന്ന് എൻ.സി.പി. തിരുവമ്പാടി ബ്ലോക്ക് കമ്മറ്റി പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. യോഗം ജില്ലാ സെക്രട്ടറി പി.പി. ജോയ് ഉദ്ഘാടനം ചൈയ്തു. എന്‍.സി.പി തിരുവമ്പാടി ബ്ലോക്ക് പ്രസിഡന്റായി ഗുലാം ഹുസൈന്‍ കൊളക്കാടനെ തിരഞ്ഞെടുത്തു. സംസ്ഥാന സമിതി അംഗം ടി.കെ.സാമി, കെ സി അബ്ദുൽ മജീദ്, എൻ.വൈ.സി ജില്ലാ പ്രസിഡന്റ് യൂസഫ് പുതുപ്പാടി, ജില്ലാ കമ്മറ്റി അംഗങ്ങളായ പ്രേമൻ മുത്തേരി, സുലു പ്രേമൻ, പി.കെ വാസു, കെ.സി.ആലി, റസാക്ക് കൊടിയത്തൂർ, ബഷീർ മുറംമ്പാത്തി, സൈബി ചാക്കോ, രാജേഷ് കെ.പി, സുബ്രഹ്മണ്യൻ, കുന്തം തൊടിക, റഹ്മത്ത് പറശ്ശേരി, അഹമ്മദ് കുട്ടി ചോലക്കൽ, റസാക്ക് നല്ലടത്തിൽ , പ്രഭാകരൻ കുരുടത്ത്, ടി.ഡി റോയ, സണ്ണി കോടഞ്ചേരി, ഉസ്മാൻ ചെറുവാടി, അബ്രഹാം മാസ്റ്റർ, മിലൻ റഹ്മാൻ, എന്നിവർ പ്രസംഗിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *