തലശ്ശേരി: നഗരസഭയുടെ പിടിവാശിയെ തുടര്‍ന്ന് വ്യവസായ ദമ്പതികള്‍ നാടുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപെട്ട് യൂത്ത് കോണ്‍ഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലേക്ക് പ്രധിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി തേജസ് മുകുന്ദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.ഇംറാന്‍ , യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അര്‍ബാസ് ,സുബീഷ് പന്യന്നൂര്‍, കയ്യും ഒളവിലം , റയീസ് കതിരൂര്‍ വശിത്ത്, ഗിജേഷ് നേതൃത്വം നല്‍കി.