മാഹി: വിദ്യാലയങ്ങള്‍ക്ക് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ വ്യാപനവും വില്‍പ്പനയും വര്‍ധിച്ചെന്ന പരാതിയെത്തുടര്‍ന്ന് മാഹി പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ടിന്റെ നിര്‍ദേശപ്രകാരം മാഹിയിലുടനീളം വ്യാപക റെയ്ഡ്. മാഹി കെ.ടി.സി പെട്രോള്‍ പമ്പിനടുത്ത് രണ്ട് സ്റ്റേഷനറി കടകളില്‍ നിന്നും മുനിസിപ്പല്‍ ഓഫിസ് പരിസരത്തെ ഒരു കടയില്‍ നിന്നും പളളൂര്‍ ഇരട്ടപ്പിലാക്കുലിലെ കടയില്‍ നിന്നും ലഹരി വസ്തുകള്‍ പിടിച്ചെടുത്തു. എസ്.ഐമാരായ റീന മേരി ഡേവിഡ്, അജയന് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.