കോഴിക്കോട്: മലബാര്‍ സൗഹൃദ വേദി സംഘടിപ്പിച്ച നാലാമത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച സംവിധായകനായി ലൈഫ് ഈസ് ബ്യുട്ടിഫുള്‍ (എല്‍.ഐ.ബി) സംവിധാനം ചെയ്ത ബൈജുരാജ് ചേകവരെ തെരഞ്ഞെടുത്തു. കേരള ചലച്ചിത്ര അക്കാദമിയുടെ തിരക്കഥ മത്സരത്തില്‍ പുരസ്‌കാരം നേടിയ ഹേമ എസ്.ചന്ദ്രേടത്തിന്റെ രചനയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. കായക്കൊടി സ്വദേശിയായ ബൈജുരാജ് ചേകവര്‍ ഫെഫ്ക ഡയരക്ടേഴ്സ് യൂണിയന്റെ ട്രഷറര്‍ ആണ്. മിനി മോഹന്‍ , ശശികുമാര്‍ തെന്നല , ഡോക്ടര്‍ ചാന്ദ്‌നി , വി.പി പ്രകാശ് , ഡോക്ടര്‍ മൃണാളിനി എന്നിവരാണ് കേരള ചലച്ചിത്ര അക്കാദമിയ്ക്ക് വേണ്ടി ഈ ഹ്രസ്വചിത്രം നിര്‍മിച്ചത്. പരിസ്ഥിതി മുഖ്യപ്രമേയമായി വരുന്ന എല്‍.ഐ.ബി ഒട്ടേറെ അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.