കേരള ഗാന്ധി കെ.കേളപ്പജിയുടെ 133ാമത് ജന്മദിനാഘോഷം നടത്തി

കേരള ഗാന്ധി കെ.കേളപ്പജിയുടെ 133ാമത് ജന്മദിനാഘോഷം നടത്തി

കോഴിക്കോട്: കേരള ഗാന്ധി കെ.കേളപ്പജിയുടെ 133ാമത് ജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി. തിരുത്തിയാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കാവ് കെ.കേളപ്പജി പ്രതിമയ്ക്ക് മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചനയും കേരവൃക്ഷ വിതരണവും നടത്തി. ബി.ജെ.പി.നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു, നടക്കാവിലെ വ്യാപാരി പി.അഭിലാഷിന് കേരവൃക്ഷം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. തിരുത്തിയാട് ഏരിയ വൈസ് പ്രസിഡന്റ് കെ.ദേവവദാസന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍ , സെക്രട്ടറി മധു കാട്ടുവയല്‍, മഹിള മോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം റൂബി പ്രകാശന്‍ , കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , ജനറല്‍ സെക്രട്ടറി എ.പി പുരുഷോത്തമന്‍, മണ്ഡലം കമ്മിറ്റി അംഗം ആര്‍. അനില്‍കുമാര്‍, ഏരിയ ജനറല്‍ സെക്രട്ടറി. കെ.ബസന്ത് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *