മാഹി: സംസ്ഥാന നദി സംരക്ഷണ സമിതിയും, മയ്യഴിപ്പുഴ സംരക്ഷണ സമിതിയും സംയുക്തമായി മാഹിയില്‍ സംസ്ഥാന തല നദി ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ മൂന്നിന് സംസ്ഥാന നദി സംരക്ഷണ സമിതി നടത്തിവരുന്ന നദി ദിനാചരണമാണ് ഇത്തവണ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ നടത്താന്‍ തീരുമാനിച്ചത്. പരിപാടികളുടെ അന്തിമ രൂപം നല്‍കാനും വിപുലമായ സംഘാടകസമിതി രൂപീകരണത്തിനുമായി. 28ന് വൈകിട്ട് 3:30 ന് മാഹി സെമിത്തേരി റോഡിലെ കോ- ഓപ്പറേറ്റീവ് ബിഎഡ് കോളേജില്‍ യോഗം ചേരും. സമീപ പ്രദേശങ്ങളായ മാഹി, ന്യൂമാഹി, അഴിയൂര്‍, ചൊക്ലി പ്രാദേശങ്ങളിലെ സന്നദ്ധ സംഘടനകള്‍, മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ വിവിധ പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി യൂണിറ്റുകള്‍ എന്നിവരുടെ പ്രതിനിധികള്‍, എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍:8129381715, 9400381629 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.