പ്രതിഭകളെ ആദരിച്ചു

പ്രതിഭകളെ ആദരിച്ചു

തലശ്ശേരി: വിവിധ മേഖലകളില്‍ മികവ് തെളിയിച്ച് അംഗീകാരം നേടിയ പ്രതിഭകളെ വ്യാപാരികള്‍ ആദരിച്ചു. വ്യാപാരി-വ്യവസായി സമിതി നിട്ടൂര്‍ വടക്കുമ്പാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വടക്കുമ്പാട്ടെ ശ്രീനാരായണ വായനശാല ഹാളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. സി.എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കെ.വി റഫ് ഷാദ്, ഭരതനാട്യകലയില്‍ ഇന്ത്യ-ഏഷ്യ ലോക നിലവാരം നേടിയ അശ്വതി രഞ്ജിത്ത്, എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ശ്രീലക്ഷ്മി ഗിരീഷ്, ശിവാംഗന എന്നിവരെയാണ് ക്യാഷ് അവാര്‍ഡും മെമെന്റോയും നല്‍കി ആദരിച്ചത്. സമിതി ജില്ലാ ജോ. സെക്രട്ടറി കെ.പി പ്രമോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് എ.പവിത്രന്‍ അധ്യക്ഷത വഹിച്ചു. പി.മഹമൂദ് മാസ്റ്റര്‍ സമ്മാന വിതരണം നടത്തി. ഇ. ശ്രീജിത്ത് ആശംസകള്‍ നേര്‍ന്നു. സി.റഫീഖ് സ്വാഗതവും സി.കെ.ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *