ഇന്ത്യയിലെ ഭരണകക്ഷി നേതാവിനെ വധിക്കാന്‍ പദ്ധതി; ഐ.എസ് ഭീകരന്‍ റഷ്യയില്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഭരണകക്ഷി നേതാവിനെ വധിക്കാന്‍ പദ്ധതി; ഐ.എസ് ഭീകരന്‍ റഷ്യയില്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്

ദില്ലി: ഇന്ത്യയിലെ ഭരണകക്ഷി നേതൃനിരയിലെ ഉന്നതനെ വധിക്കാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകര പ്രവര്‍ത്തകനെ റഷ്യയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി) ഐസിസിസ് (ഐഎസ്‌ഐഎസ്) ഭീകരനെ അറസ്റ്റ് ചെയ്‌തെന്നാണ് റഷ്യന്‍ ന്യൂസ് ഏജന്‍സി സ്പുട്‌നിക്ക് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ഭരണകക്ഷിയിലെ ഉന്നത നേതാവിനെ വധിക്കാന്‍ ലക്ഷ്യമിട്ടു എന്നതിലുപരിയായി ഏതാണ് നേതാവെന്ന് ന്യൂസ് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. ഉന്നതനേതാവിന് നേരെ ചാവേറാക്രമണത്തിനാണ് ഭീകരസംഘടന പദ്ധതിയിട്ടിരുന്നത്. ഇയാളെ ചാവേറാക്രമണത്തിനായി ഐ.എസ് സംഘടന തുര്‍ക്കിയില്‍നിന്നാണ് റിക്രൂട്ട് ചെയ്തതെന്നു എഫ്.എസ്.ബി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *