മാഹിയോടുള്ള പുതുച്ചേരി സര്‍ക്കാരിന്റെ അവഗണനക്കെതിരേ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും

മാഹിയോടുള്ള പുതുച്ചേരി സര്‍ക്കാരിന്റെ അവഗണനക്കെതിരേ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും

മാഹി: മാഹിയോടുള്ള പുതുച്ചേരി സര്‍ക്കാരിന്റെ അവഗണനക്കെതിരേ 24ന് മാഹി സിവില്‍ സ്റ്റേഷന് മുന്നില്‍ സംയുക്ത റസിഡന്‍സ് അസോസിയേഷന്‍ കൂട്ടധര്‍ണ സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ ഒരുമണി വരെയാണ് സമരം. ഡോ. ഭാസ്‌ക്കരന്‍കാരായി ഉദ്ഘാടനം ചെയ്യും.
പൊതുവിതരണ സമ്പ്രദായം പുനഃസ്ഥാപിക്കുക, നഗരസഭാ തെരഞ്ഞെടുപ്പ് നടത്തുക, നിലച്ചിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തന്നങ്ങള്‍ പുനരാരംഭിക്കുക, മാഹി ഗവ: ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, കാലഹരണപ്പെട്ട ദീര്‍ഘദൂര-ഹ്രസ്വദൂര പി.ആര്‍.ടി.സി ബസുകള്‍ക്ക് പകരം പുതിയത് അനുവദിക്കുക, മാഹിയെ താലൂക്കായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സമരമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം.പി.ശിവദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.ശ്രീജയന്‍ , ഷാജി പിണക്കാട്ട് അനുപമ സഹദേവന്‍, ഷിനോജ് രാമചന്ദ്രന്‍ , ടി.സിയാദ്, രസ്‌ന അരുണ്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *