ചികിത്സാ സഹായം

ചികിത്സാ സഹായം

മുക്കം: മുക്കം നഗരസഭയിലെ വട്ടേളിപറമ്പിലെ ഒതയമംഗലത്ത് ഹരിഹരന്‍(23) ട്രെയിന്‍ അപടകത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലാണ്. ചെറുപ്രായത്തില്‍ തന്നെ അച്ഛന്‍ മരിക്കുകയും അമ്മ ഉപേക്ഷിച്ചു പോവുകയും ചെയ്തതുകൊണ്ട് വിദ്യാര്‍ഥികളായ മൂന്ന് സഹോദരിമാരുടേയും പ്രായമായ അമ്മൂമ്മയുടേയും ഏക ആശ്രയമായിരുന്നു ഹരിഹരന്‍. അപകടം പറ്റിയതോടെ ഭാരിച്ച ചികിത്സാ ചെലവുകള്‍ക്കായി കുടുംബം പ്രയാസപ്പെടുകയാണ്. ശേഷിച്ച കൈവിരലുകളും കാല്‍പാദവും മുറിച്ചുമാറ്റാതിരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്.

ഹരിഹരന് ജീവിതം തിരിച്ചുപിടിക്കാന്‍ സുമനസ്സുകളുടെ സഹായം ആവശ്യമാണ്. ജനപ്രതിനിധികളും നാട്ടുകാരും ഹരിഹരന് സഹായഹസ്തവുമായി രംഗത്തുണ്ട്. ചികിത്സക്ക് ആവശ്യമായ പണം എത്രയും പെട്ടെന്ന് സ്വരൂപിക്കുന്നതിനായി രാഹുല്‍ഗാന്ധി എം.പി, ലിന്റോ ജോസഫ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു എന്നിവര്‍ രക്ഷാധികാരികളും എ.കല്ല്യാണിക്കുട്ടി ചെയര്‍മാന്‍( നഗരസഭ കൗണ്‍സിലര്‍), വളപ്പില്‍ ശിവശങ്കരന്‍ (നഗരസഭ കൗണ്‍സിലര്‍) കണ്‍വീനര്‍ എന്നിവരടങ്ങിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. സഹായം സ്വീകരിക്കുന്നതിനായി സമിതി കണ്‍വീനര്‍, ട്രഷറര്‍ എന്നിവരുടെ പേരില്‍ മുക്കം എച്ച്.ഡി.എഫ്.സി ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 50100547058598, ഐ.എഫ്.എസ്.സി: HDFC0008824. ഗൂഗള്‍പേ: 7902986712.

Share

Leave a Reply

Your email address will not be published. Required fields are marked *