ചൊക്ലി: ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്‍വശത്തുള്ള മാര്‍വല്‍ റോഡില്‍ ഷബ്നത്തില്‍ പന്ന്യന്നൂര്‍ ഏക്കേന്റെവിട പറമ്പത്ത് അബ്ദുറഹ്മാന് ഹാജി (73) നിര്യാതനായി. പരേതരായ പൊടി കളത്തില്‍ അബ്ദു ഹാജിയുടേയും ഏക്കേന്റെവിട സാറൂമ്മയടേയും മകനാണ്. (മുസ്ലിം ലീഗ് നേതാവായിരുന്ന പെരിങ്ങാടിയിലെ മര്‍ഹൂം ഏരത്ത് അബുബക്കര്‍ മാസ്റ്റരുടെ ഭാര്യാ സഹോദരനാണ്).
ഭാര്യ: താഴത്ത് സഫിയ (പെരിങ്ങാടി). മക്കള്‍: സീനത്ത്, ഷംസീര്‍ (ദുബായ്), ഷബാന, ഷഹീല്‍ (ദുബായ്).
മരുമക്കള്‍: മജീദ് (ചൊക്ലി, ദുബായ്), നഫീസത്ത് (പൂക്കോം), റഫീഖ് (തലശ്ശേരി), ഫര്‍സാന (കവിയൂര്‍).
സഹോദരങ്ങള്‍: മൊയ്തു ഹാജി, മറിയം, കദീശോമ്മ, സുഹറ, റുക്കിയ, പരേതരായ കാദര്‍, ആയിഷ.
ഖബറടക്കം: ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചൊക്ലി ഗ്രാമത്തി മസ്ജിദ് ഖബര്‍സ്ഥാനില്‍.